കലാലയ കാലം
Fathima Haneena
അന്നൊരിക്കെ, ഞാനാദ്യമായ് ഇവിടെ -
വന്നപ്പോൾ അറിഞ്ഞതില്ല
ഇവിടം ഒരു കൊച്ചു സ്വർഗ്ഗമാണെന്ന്,
ഇവിടം എനിക്കേറെ പ്രിയപ്പെട്ടതാവുമെന്ന്.
തീരുമെന്നോർത്തെന്റെ ആദിയെത്ര
തീരാതിരിക്കണേ ആദിയോനെ.
ആസ്വാദിച്ചീടുന്നു ആ നല്ല നേരങ്ങൾ
ആയുസിലേറ്റവും ആർത്തിയോടെ.
കുറേ പറയാനും,
കൂട്ടിരിക്കാനും, കൂടെനിൽക്കാനും,
കൂട്ടിനെത്ര കൂട്ടുകാരാണിവിടെ!
കണ്ടതിൽ വെച്ചേറ്റവും മനോഹരം!
ഒരുമിച്ചൊരായുസിലേക്കേറ്റവും പ്രിയമുള്ള
ഓർമ്മകൾ പണിയുന്ന-
തിരക്കിലാണെന്ന് ഇടക്കെപ്പേഴോ
ഓർത്തൊന്ന് ഉള്ള് നീറി.
കലാലയ ജീവിത ജൈത്ര യാത്ര മധ്യേ-
ഞാനെത്ര ഞാനായി മാറി,
നമ്മളായി മാറി,
എത്രയെത്ര നമ്മളിടങ്ങളാണ് പിറവിയെടുത്തത്!
Comments
Post a Comment