ഉമ്മയുടെ നോവ്
Fathima Haneena
"ഇപ്പോൾ ഇറങ്ങണം"
പോവാനൊരിടമില്ലാതെ
അവളിറങ്ങി നടക്കവേ
അയാൾക്കൊരിക്കൽ
ഇടം കൊടുക്കാത്ത ഉദരം
കണ്ണുനിറച്ചൊന്നു തലോടി
അവൾക്കയാളെ വെറുക്കനായില്ല.!
പണിതീരാത്ത അയാളുടെ വീട്
പണിയെക്കുറിച്ചോർത് അവരാശങ്കപ്പെട്ടു
ഇറങ്ങിനടക്കുമ്പോഴും അവരാ മകനെ ശപിച്ചില്ല!
അവർ ക്കതിന് കഴി യുമായിരുന്നില്ല,
സ്കൂളിലേക്കയച്ച പേരക്കുട്ടിയെ
കാഴ്ച മങ്ങിയ കണ്ണുകൾ ഓർത്ത് കരഞ്ഞു
അപ്പോഴൊന്നും അവരെ കുറിച്ച് അവരോർത്തില്ല.
ഉള്ളിലൊരാകാശം പേറുന്നൊളെ നോക്കി-
പടച്ചോൻ വിളിച്ചു! "ഉമ്മ "
ഹാ!എന്തൊരത്ഭുതം.
Comments
Post a Comment